ഹാഥറസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ രാഹുൽ ഗാന്ധി എത്തും


ഹാഥറസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഹോദരിയും എം.പിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പമുണ്ട്. സംഭൽ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും അധികൃതർ തടഞ്ഞിരുന്നു. 2020ൽ രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായ വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. സി.ബി.ഐ അന്വേഷണത്തിൽ നാലുപേർക്കെതിരെ കുറ്റം ചുമത്തി. പ്രതികളിലൊരാളായ സന്ദീപിനെ എസ്.സി/എസ്.ടി നിയമപ്രകാരം പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അതോടൊപ്പം മറ്റ് മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചു. ഗ്രാമത്തിന് പുറത്ത് താമസ സൗകര്യം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി വേണമെന്നും ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ അതൊന്നും ചെവിക്കൊണ്ടിട്ടില്ല.

അതേസമയം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനെതിരെ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രംഗത്തുവന്നു. കലാപം ആളിക്കത്തിക്കാനും ജനങ്ങളെ പ്രകോപിപ്പിക്കാനുമാണ് രാഹുലിന്റെ ശ്രമം. സന്ദർശനം യു.പിയെ വീണ്ടും കുഴപ്പത്തിലാക്കുമെന്നും പഥക് ആരോപിച്ചു.

ഹാഥറസ് കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതാണ്. ആ സംഭവം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പഥക് പറഞ്ഞു. യു.പിയിലെ വികസനവും നിയമപരിപാലനവും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന രീതിയിലേക്ക് വളർന്നു കഴിഞ്ഞു. അതെല്ലാം തടസ്സപ്പെടുത്തുകയും സംസ്ഥാനത്തെ കലാപത്തിലേക്ക് തള്ളിവിടുകയുമാണ് രാഹുലിന്റെ ലക്ഷ്യം. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കണം. അനാവശ്യമായ പ്രകോപനങ്ങളാൽ രാജ്യം തളർന്നിരിക്കുകയാണെന്നും യു.പി ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

article-image

ASDADS

You might also like

Most Viewed