നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി


കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ദേശീയപാത വികസനം സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രി റിയാസ് തന്നെയാണ് വിവരം ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

കേരളത്തിന്റെ ദേശീയപാതാ പദ്ധതികള്‍ക്ക് എത്ര ലക്ഷം കോടിയും നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നും നിര്‍മാണ സാമഗ്രികളുടെ ജി.എസ്.ടി. വേണ്ടെന്നു വെച്ചാല്‍ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്‍കേണ്ടതില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 5000 കോടി രൂപ നല്‍കിയതായും കൂടുതല്‍ തുക നല്‍കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ഇതിനുള്ള പ്രതിവിധിയാണ് തന്റെ നിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി. മൂലധന വിപണിയില്‍നിന്നാണ് ഗതാഗത വകുപ്പ് പണം സ്വരൂപിക്കുന്നതെന്നും അതിനാല്‍ ഒരു ലക്ഷം കോടിയോ രണ്ടു ലക്ഷം കോടിയോ പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

ോേമോേ്ിോൗേൈ

You might also like

Most Viewed