രാജ്യസഭയിലെ കോണ്‍ഗ്രസ് ബെഞ്ചില്‍നിന്ന് നോട്ടുകെട്ട് കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ചു
രാജ്യസഭയിലെ കോൺഗ്രസ് അംഗം മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം. സീറ്റ് നമ്പർ 222ന് സമീപത്ത് നിന്നും പണം കണ്ടെത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം. രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഇത് സംബന്ധിച്ച വിശദീകരണം രാജ്യസഭയിൽ നൽകി. രാജ്യസഭാ ചെയർമാനാണ് സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. നേരത്തെ മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ട് കെട്ട് കണ്ടെത്തിയിരുന്നു.
അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് കോൺഗ്രസ് സംഘത്തെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കി. രാജ്യസഭയിൽ പോകുമമ്പോൾ 500 രൂപയുടെ ഒരുനോട്ട് മാത്രമാണ് തൻ്റെ കൈവശം ഉണ്ടാകാറുള്ളത്. തൻ്റെ സീറ്റിൽ നിന്നും നോട്ട് കണ്ടെത്തിയെന്ന ആരോപണം അഭിഷേക് സിംഗ്‌വി നിഷേധിച്ചു.
dsfdseadsasw