ഫിൻജാൽ ചുഴലിക്കൊടുങ്കാറ്റ് അതിത്രീവ ന്യൂനമർദമായി, ചെന്നൈയിൽ നാല് മരണം
തമിഴ്നാട്ടിൽ ഫിൻജാൽ ചുഴലിക്കൊടുങ്കാറ്റ് ശക്തി കുറഞ്ഞ് അതിത്രീവ ന്യൂനമർദമായി മാറി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഫിൻജാൽ പൂർണമായും കരയിൽ പ്രവേശിച്ചത്. പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. പുതുച്ചേരി അടക്കം അഞ്ച് ജില്ലകളലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരിയിൽ പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഇവിടെ രക്ഷാദൗത്യത്തിനു ബോട്ടുകളും ഇറക്കി.
വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി. ചെന്നൈയിൽ മഴക്കെടുതിയിൽ നാല് പേരാണ് മരിച്ചത്. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒന്നോടെ തുറന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് വിമാനത്താവളം അടച്ചത്. നൂറിലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 19 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടുകയും ചെയ്തു. പല ട്രെയിനുകളും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചിരുന്നു. സബർബൻ ട്രെയിൻ സർവീസുകളും പല റൂട്ടുകളിലും നിർത്തിവച്ചിരുന്നു. പലയിടത്തും റോഡ് ഗതാഗതവും തടസപ്പെട്ടിരുന്നു.
adsaqw