ബിജെപിയിൽ ചേർന്നാൽ തന്‍റെ വിലക്ക് പിൻവലിക്കുമെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ
ന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നാലു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി ഗുസ്തി താരം ബജ്റംഗ് പൂനിയ. ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ സമരം ചെയ്തതിന് കേന്ദ്രസർക്കാർ പകപോക്കുകയാണെന്ന് ബജ്റംഗ് പൂനിയ പറഞ്ഞു.
സർക്കാർ തങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബിജെപിയിൽ ചേർന്നാൽ തന്‍റെ വിലക്ക് പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഏജൻസികളും സർക്കാരിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 10-12 വർഷമായി ഗുസ്തി മത്സര രംഗത്തുള്ളയാളാണ് താൻ. എല്ലാ ടൂർണമെന്‍റിനും മുന്നോടിയായി ഉത്തേജക മരുന്ന് പരിശോധനക്കായി സാമ്പിൾ നൽകാറുണ്ട്.
എന്നാൽ തങ്ങളെ തകർക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഞങ്ങൾ അവർക്കു മുന്നിൽ താണുവണങ്ങി നിൽക്കണമെന്നാണ് ഉദേശിക്കുന്നതെന്നും പൂനിയ കൂട്ടിച്ചേർത്തു.
േ്ാേു