രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്; നിര്‍ണായക നീക്കവുമായി ഇന്ത്യയും ചൈനയും


പ്രതിരോധ തലത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യയും ചൈനയും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തിയേക്കും. ചൈന കൂടിക്കാഴ്ചയ്ക്ക് താത്പര്യം അറിയിച്ചു. ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലായിരിക്കും കൂടിക്കാഴ്ച.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സൈനിക പിന്മാറ്റ ഉടമ്പടി ധാരണയായതിന് പിന്നാലെ ആദ്യമയാണ് ഇരു രാജ്യങ്ങളിലെ പ്രതിരോധ തലത്തിലെ നിര്‍ണായക ചുവടുവെപ്പ്. ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുനും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ചൈന അതിര്‍ത്തി മേഖലയിലെ സാഹചര്യങ്ങളും സൈനികതലത്തിലെ സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. 2023 ഏപ്രില്‍ ആണ് അവസാനമായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ ആയിരുന്നു ആ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. നീണ്ട നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സൈനിക പിന്മാറ്റ ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തിയത്. ഈ മാസം ആദ്യവാരത്തോടെ ഇരു രാജ്യങ്ങളുടെയും സംയുക്ത പട്രോളിങും ആരംഭിച്ചു.

article-image

DSDFSDESW

You might also like

Most Viewed