രാജസ്ഥാനിലെ പോളിങ് ബൂത്തിൽ സ്ഥാനാർത്ഥി എസ്ഡിഎമ്മിനെ മർദ്ദിച്ച സംഭവത്തിൽ 60 പേർ അറസ്റ്റിൽ


രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ദിയോലി-ഉനിയാര അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അമിത് ചൗധരിയെ പോളിങ് സ്റ്റേഷനിൽ വെച്ച്‌ മർദ്ദിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ 60 പേരെ അറസ്റ്റ് ചെയ്തു.

ടോങ്ക് ജില്ലയിലെ സംരവത ഗ്രാമത്തിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എസ്ഡിഎം 3 പേരെ വോട്ട് ചെയ്യാൻ അനുവദിച്ചതിൽ ദുരൂഹത ആരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നരേഷ് മീണയുടെ അനുയായികളും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ അക്രമവും തീവെപ്പും ഏറ്റുമുട്ടലും ഉണ്ടായി.

അതേസമയം, എസ്ഡിഎം ബിജെപി ഏജന്റ് ആണെന്നാണ് സ്ഥാനാർത്ഥിയായ നരേഷ് മീണ ആരോപിക്കുന്നത്. രാവിലെ മുതൽ എസ്ഡിഎമ്മിന്റെ നടപടികൾ ശ്രദ്ധിക്കുകയാണെന്നും ഇത്തരക്കാരെ നന്നാക്കാൻ ഉള്ള ഒരേ ഒരു മാർഗം അടി മാത്രമാണെന്നും, സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്വം പൊലീസിനാണെന്നും നരേഷ് മീണ വ്യക്തമാക്കി.

article-image

qwadfssd

You might also like

Most Viewed