കന്നഡ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ച നിലയില്‍


ബംഗളൂരു:

കന്നഡ ചലച്ചിത്ര സംവിധായകന്‍ ഗുരുപ്രസാദ് (52) മരിച്ച നിലയില്‍. ബംഗളൂരു മടനായകനഹള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ പോലീസ് ഫ്ലാറ്റിൽ പരിശോധന നടത്തി.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ഗുരുപ്രസാദിന് കടക്കാരില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2006ല്‍ പുറത്തിറങ്ങിയ മാത എന്ന ചിത്രത്തിലൂടെയാണ് ഗുരുപ്രസാദ് സംവിധായകനായി അരങ്ങേറിയത്. തുടർന്നു അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഉള്‍പ്പെടെ പത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

article-image

aa

You might also like

Most Viewed