പ്രശസ്ത ഇന്ത്യൻ ഫാഷൻ ഡിസൈനർ രോഹിത് ബാൽ അന്തരിച്ചു
പ്രശസ്ത ഇന്ത്യൻ ഫാഷൻ ഡിസൈനർ രോഹിത് ബാൽ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഹിത് ബാലയുടെ വിയോഗം ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. 1986ലാണ് രോഹിത് ബാൽ ഫാഷന്‍ ലോകത്തേക്ക് ചുവടുവെക്കുന്നത്. സഹോദരനൊപ്പം ഓർക്കിഡ് ഓവർസിയ ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. ഇതാണ് ഫാഷൻ മേഖലയിലെ ബാലിന്റെ തുടക്കം. ചെറിയ സമയത്തിനുള്ളിൽ തന്നെ ഇന്ത്യൻ ഫാഷൻ മേഖലയിൽ രോഹിത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. രോഹിത് ബാലിന്റെ ഡിസൈനുകള്‍ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന ഡിസൈനുകളായിരുന്നു അദ്ദേഹം അധികവും ഒരുക്കിയത്.
2006ല്‍ ഇന്ത്യന്‍ ഫാഷൻ അവാര്‍ഡ്‌സിൽ 'ഡിസൈനര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരവും 2012ല്‍ ലാക്‌മെ ഗ്രാന്‍ഡ് ഫിനാലെ ഡിസൈനര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ലാക്‌മെ ഫാഷന്‍ വീക്കിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയിരുന്നു. കായ്‌നാത് എ ബ്ലൂം ഇന്‍ ദ യൂണിവേഴ്‌സ്' എന്ന തീമില്‍ അവതരിപ്പിച്ചത്. അനന്യ പാണ്ഡേ ആയിരുന്നു ഷോസ്റ്റോപ്പറായി എത്തിയത്. ഇതായിരുന്നു രോഹിത് ബാൽ പങ്കെടുത്ത അവാസന ഷോ. കരീന കപൂർ, സോനം കപൂർ, സൽമാൻ ഖാൻ, സിദ്ധാർത്ഥ് മൽഹോത്ര, കജോൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1961ൽ ശ്രീനഗറിലായിരുന്നു രോഹിത് ബാലിന്റെ ജനനം.
efewr