ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നീ രീതികളിലേക്ക് രാജ്യം മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നീ രീതികളിലേക്ക് രാജ്യം മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെക്കുലര്‍ സിവില്‍ കോഡാണ് ഇതെന്നും മോദി അവകാശപ്പെട്ടു. ഏകതാ ദിനത്തിൽ സർദാർ പട്ടേൽ പ്രതിമയിൽ ആദരമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികൾക്കെതിരെ പരോക്ഷമായി രൂക്ഷ വിമർശനങ്ങളും പ്രധാനമന്ത്രി ഉന്നയിച്ചു. ചിലർ രാജ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരക്കാരെ എല്ലാ രാജ്യസ്‌നേഹികളും തിരിച്ചറിയണം. അവരെ പ്രതിരോധിക്കുകയും വേണം. ഇവർ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
70 വർഷമായി നടക്കുന്ന കുപ്രചാരണങ്ങളെ തങ്ങളുടെ വോട്ടുകൊണ്ട് അവസാനിപ്പിച്ചിരിക്കുകയാണ് ജമ്മു കശ്‍മീരിലെ ജനത. ജമ്മു കശ്മീരിൽ വിഘടനവാദവും ഭീകരവാദവുമാണ് ഉള്ളതെന്ന ആശയത്തെ മാറ്റിയെഴുതാനും അവർക്ക് സാധിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിൻറെ ഐക്യത്തിന് ഭീഷണിയായ ഒരുപാട് പ്രശ്നങ്ങൾ ഇന്ത്യ പരിഹരിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. അതിവേഗം വികസിക്കുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ല. രണ്ട് രാജ്യങ്ങൾ തമ്മിൽ അകലം വർധിക്കുമ്പോൾ ലോക രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വരികയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
sd