ട്രെയിനിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന; റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചയാൾ അസ്റ്റിൽ
ഹരിദ്വാർ-ഡെറാഡൂൺ റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ അശോക് എന്ന യുവാവാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് മോട്ടി ചൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ട്രാക്കിൽ ഡിറ്റണേറ്ററുകൾ കിടക്കുന്നതായി വിവരം ലഭിച്ചത്.
തീവണ്ടിയിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയോടെയാണ് ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. മൊറാദാബാദ് റെയിൽവേ ഡിവിഷനിലെ കൺട്രോൾ റൂമിൽ നിന്നാണ് വിവരം ആർ പി എഫിനെ അറിയിച്ചത്. തുടർന്ന് അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി ഡിറ്റണേറ്ററുകൾ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ റെയിൽവേ ട്രാക്കിലൂടെ ഒരാൾ സംശയാസ്പദമായി നീങ്ങുന്നത് കണ്ടെത്തി. ദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി പരിശോധിച്ച ശേഷമാണ് അശോകിനെ പിടികൂടിയത്.
AEFADFSADSAS