34കാരിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ച നിലയിൽ


ഡൽഹിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു. ഒഡീഷ സ്വദേശിയായ 34കാരിക്കാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച പൂലർച്ചെ മൂന്നരയോടെ രക്തക്കറ പുരണ്ട വസ്ത്രവുമായി റോഡിലൂടെ നടക്കുന്നത് നേവി ഉദ്യോഗസ്ഥൻ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കീറിയ വസ്ത്രങ്ങൾ ധരിച്ച് അർധനഗ്നയായ നിലയിലായിരുന്നു യുവതി.

യുവതിയെ പൊലീസ് സംഘം ഉടൻ ആശുപത്രിയിലെത്തിച്ചു. സ്വകാര്യ ഭാഗത്തുനിന്നും രക്തസ്രാവം കണ്ടെത്തിയ ഡോക്ടർമാരാണ് അതിക്രമം മറ്റെവിടെയെങ്കിലും വെച്ച് നടന്നതാകാമെന്നും ശേഷം യുവതിയെ റോഡിൽ തള്ളിയിട്ടുണ്ടാകാമെന്നും അറിയിച്ചത്. ഒഡീഷയിൽ നിന്നും നഴ്സിങ് പൂർത്തിയാക്കിയ യുവതി ഒരു വർഷം മുമ്പാണ് ഡൽഹിയിലെത്തിയത്.

article-image

efrwerwfeqwrQW

You might also like

Most Viewed