എഎപി പിന്തുടരുന്നത് രാമ രാജ്യമെന്ന ആശയം: കെജ്‌രിവാൾ
ആം ആദ്മി പാർട്ടി പിന്തുടരുന്നത് രാമ രാജ്യമെന്ന ആശയമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒരു കുട്ടിക്കും വിദ്യാഭ്യാസമില്ലാതിരിക്കുകയോ ഒരു പൗരനും ശരിയായ ചികിത്സ നിഷേധിക്കപ്പെടുകയോ ഉണ്ടാകില്ലെന്നതാണ് രാമ രാജ്യത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കുന്ന ശ്രീരാമന്റെ ആശയം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രാജ്യത്തിന്റെയും ഹിന്ദുത്വത്തിന്റെയും ആശയങ്ങൾ പ്രതിഫലിക്കുന്ന ശ്രീരാമന്റെ ജീവിതത്തിൽ നിന്നും നമുക്ക് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ഈ പാഠങ്ങൾ നമ്മൾ നമ്മുടെ കുട്ടികളിലേക്കും പകർന്നു നൽകണം,' കെജ്‌രിവാൾ പറഞ്ഞു.
adsasDFaq