നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണ കൂടി ; കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കിലും ഭരിക്കാം
നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണ കൂടി. സ്വതന്ത്രരായി മത്സരിച്ച് ജയിച്ച പ്യാരി ലാല്‍ ശര്‍മ, സതിഷ് ശര്‍മ, ചൗധരി മൊഹമ്മദ് അക്രം, ഡോ. രാമേശ്വര്‍ സിങ് എന്നിവരാണ് നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ നല്‍കിയത്. നാല് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഷണല്‍ കോണ്‍ഫറന്‍സ് കേവല ഭൂരിപക്ഷം നേടി.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആകെ അംഗബലം 46 ആയി. ഇതോടെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കിലും ഭരിക്കാമെന്ന നിലയിലായി നാഷണല്‍ കോണ്‍ഫറന്‍സ്. അതേസമയം, ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ യോഗത്തിലാണ് പ്രഖ്യാപനം. പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തീരുമാനത്തെ മറ്റ് നേതാക്കള്‍ പിന്തുണച്ചു. നാളെ ഇത് സംബന്ധിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറും.
dadscsvxsdf