മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് പരാജയം


ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് പരാജയം. ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥാനാര്‍ത്ഥി ബഷീര്‍ വീരിയോട് 3000ത്തിലധികം വോട്ടുകള്‍ക്കാണ് ഇല്‍തിജ പരാജയപ്പെട്ടത്.

ബിജ്‌ബെഹ്‌റ പിഡിപിയുടെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. 1996ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഇതുവരെ അവിടെ പരാജയം രുചിച്ചിട്ടില്ല. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും നിലനില്‍ക്കും, കഠിനാധ്വാനം ചെയ്ത പിഡിപി പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് ഇല്‍തിജ മുഫ്തി പ്രതികരിച്ചു .കന്നിയങ്കത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്ക് കാലിടറിയിരിക്കുന്നത്.

article-image

werwgrwghtt6r

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed