ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, കോൺഗ്രസ് ക്യാമ്പിൽ ആഘോഷം നിർത്തിവച്ചു


 

ഹരിയാനയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. നേരത്തെ, കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ലീഡ് മാറിമറിയുന്നതിനിടയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആശങ്കയിലാണ്. എഐസിസിയിലെ ആഘോഷം നിർത്തിയിരിക്കുകയാണ്.

രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ വന്നപ്പോൾ തന്നെ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു. എന്നാൽ അവസാന മണിക്കൂറുകളിൽ ബിജെപി തിരിച്ചുവന്നു. ജമ്മു കാശ്‌മീരിൽ മുൻതൂക്കം നാഷണൽ കോൺഫറൻസിനുണ്ട്.

ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

article-image

adeewfderswdefrs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed