മുംബൈയിൽ വൻ തീപിടിത്തത്തിൽ ഏഴുവയസുകാരി ഉൾപ്പെടെ ഏഴു മരണം


മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ വൻ തീപിടിത്തത്തിൽ ഏഴുവയസുകാരി ഉൾപ്പെടെ ഏഴു മരണം. ചെമ്പൂര്‍ ഈസ്റ്റിലെ എഎൻ ഗെയ്ക്‌വാദ് മാർഗിലെ സിദ്ധാർഥ് കോളനി പ്രദേശത്ത് പുലര്‍ച്ചെ 5.20നാണ് സംഭവം. ഫ്ലാറ്റുകളും കടകളുമുള്ള സമുച്ചയത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ഒരു കട പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ആളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. കടയിലെ ഇലക്ട്രിക് വയറിംഗിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. പാരിസ് ഗുപ്ത (ഏഴ്), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10), വിധി ഗുപ്ത (15), ഗീതാദേവി ഗുപ്ത (60) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേക്ക് മാറ്റി.

article-image

asdasd

You might also like

Most Viewed