അരവിന്ദ് കേജരിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒമ്പത് വര്‍ഷത്തോളം അരവിന്ദ് കേജരിവാൾ താമസിച്ചിരുന്നത് 6 ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ ഈ വസതിയിലായിരുന്നു.
പഞ്ചാബില്‍ നിന്നുള്ള എഎപി രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ച 5 ഫിറോസ്ഷാ റോഡിലെ ബംഗ്ലാവിലാണ് കേജരിവാളും കുടുംബവും ഇനി താമസിക്കുക. എഎപി ആസ്ഥാനത്തിന് അടുത്തായാണ് കേജരിവാൾളിന്റെ പുതിയ വസതി. ഭാര്യ സുനിത, മകന്‍, മകള്‍, മാതാപിതാക്കള്‍ എന്നിവരോടൊപ്പമായിരുന്നു അരവിന്ദ് കേജരിവാൾ ഇവിടെ താമസിച്ചിരുന്നത്.
േ്േ്