ജമ്മു കാശ്മീർ വിഷയം ; പാക് പ്രധാനമന്ത്രിക്കെതിരെ ചുട്ട മറുപടി നൽകി ഇന്ത്യ


ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു കാശ്മീരിൽ ഹിത പരിശോധന നടത്തണമെന്നും, ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്നുമുള്ള ആവശ്യമാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉന്നയിച്ചത്. എന്നാൽ ഈ നിലപാട് അപഹാസ്യവും കാപട്യം നിറഞ്ഞതുമാണ് എന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ തിരിച്ചടിച്ചു.

കശ്മീരിൽ അക്രമം നടത്തുന്ന ഭീകരരെ മഹത്വവത്ക്കരിക്കുയാണ് പാക് പ്രധാനമന്ത്രി ചെയ്തതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ നേരിടുമെന്നും ഭാവിക മറുപടിയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി ഇന്ത്യയുടെ പേരെടുത്ത് പറഞ്ഞ് നടത്തിയ പ്രസ്താവനകളിൽ മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം വിനിയോഗിച്ചായിരുന്നു ഭാവിക മംഗളാനന്ദൻ മറുപടി നൽകിയത്.

പാര്‍ലമെന്റില്‍ അടക്കം പാകിസ്താന്‍ ആക്രമണം നടത്തി. അത്തരമൊരു രാജ്യം അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണ്. ഇന്ത്യയുടെ സ്വന്തമായിട്ടുള്ള ഈ പ്രദേശം സ്വന്തമാക്കണമെന്നതാണ് പാകിസ്താന്റെ ആഗ്രഹമെന്നും ഭാവിക തുറന്നടിച്ചു. ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാകിസ്താന്‍ നിരന്തരം ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്ത ഭാഗവുമാണെന്നും ഭാവിക വ്യക്തമാക്കി.

article-image

ASDDASDFSADSFASDF

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed