ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി ; ധനമന്ത്രി നിർമല സീതാരാമനെതിരെ കേസ്


നിർമല സീതാരാമനെതിരെ കേസെടുക്കാൻ ബംഗളൂരു കോടതി ഉത്തരവ്. ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ആദർശ് അയ്യർ എന്ന അഭിഭാഷകനാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് പൊലീസ് നിർമലക്കെതിരെ കേസെടുക്കുകയും ചെയ്തു. കേസിന് പിന്നാലെ നിർമല സീതാരാമൻ രാജിവെക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിർമല സീതാരാമനെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകി.

വിവാദമായ ഇലക്ടറൽ ബോണ്ട് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയത്. 2018ലാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്.

article-image

SADFDFSADFSSD

You might also like

Most Viewed