ഗുജറാത്തിൽ കാർ ട്രെയിലറിൽ ഇടിച്ചുകയറി ഏഴ് മരണം
വഡോദര: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ അമിത വേഗത്തിലെത്തിയ കാർ ട്രെയിലറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഏഴ് മരണം. കാറിലെ യാത്രക്കാരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഹിമന്ത്നഗറിന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഷാംലാജിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ആളുകളായിരുന്നു കാറിലുണ്ടായിരുന്നത്.
ഏഴ് പേരും സംഭവ സ്ഥലത്ത് തന്നെയാണ് മരിച്ചത്. അപകടത്തിൽ പൂർണമായി തകർന്ന കാറിനുള്ളിൽ നിന്ന് വാഹനം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്.
dgfdfg