മുഡ ഭൂമി അഴിമതി കേസ്; സിദ്ധരാമയ്യയ്ക്കെതിരേ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു
ബംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. മൈസൂരു ലോകായുക്ത പോലീസ് കേസ് അന‌്വേഷിക്കും. മൂഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റീസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി. നൽകിയിരുന്നു. ഇതിനെതിരേ സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ ഇത് ഒരു അസാധാരണ സാഹചര്യാമാണ്. ഈ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
ഭൂമി ഇടപാടിൽ താൻ പ്രതിയോ പങ്കാളിയോ അല്ലെന്ന് സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ചട്ടവിരുദ്ധമായാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രദീപ് കുമാർ, ടി.ജെ. എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് പരാതിക്കാർ. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ലോകായുക്തയിൽ എബ്രഹാം പരാതി നൽകിയിരുന്നു. എന്നാൽ 1998-ൽ സഹോദരൻ മല്ലികാർജുന ഭാര്യയ്ക്ക് സമ്മാനിച്ചതാണ് ഭൂമിയെന്നാണ് സിദ്ധരാമയ്യയുടെ വാദം.
egtesrgh