ത​മി​ഴ്‌​നാ​ട് ക​ള്ളാ​ക്കു​റി​ച്ചി​യി​ൽ വാ​ഹ​നാ​പ​ക​ടം; ആ​റ് തീ​ര്‍​ഥാ​ട​ക​ര്‍ മ​രിച്ചു


ചെന്നൈ: തമിഴ്‌നാട് കള്ളാക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് തീര്‍ഥാടകര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം രാത്രി തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്തൂര്‍പേട്ടയിലാണ് അപകടം നടന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് വാന്‍ മരത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. പരിക്കേറ്റവരെ വില്ലുപുരം മുണ്ടിയാമ്പക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

article-image

sdfsg

You might also like

Most Viewed