ഫ്ളാറ്റിൽ കോമൺ ഏരിയയിൽ കുട്ടികൾ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി
ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിൽ കോമൺ ഏരിയയിൽ കുട്ടികൾ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി. ബെംഗളൂരു തനിസാന്ദ്ര മൊണാർക്ക് സറെനിറ്റി അപ്പാർട്‌മെൻ്റ് കോംപ്ലക്‌സിലാണ് സംഭവം. സിമി നായർ എന്ന യുവതിയാണ് ഫ്ളാറ്റിൻ്റെ കോമൺ ഏരിയയിൽ കുട്ടികളിട്ട പൂക്കളം നശിപ്പിച്ചത്. കോമൺ ഏരിയയിൽ പൂക്കളമിടേണ്ടെന്നും സ്വന്തം ഫ്ളാറ്റിന് മുന്നിൽ തയ്യാറാക്കാനും യുവതി ആവശ്യപ്പെടുന്നു.
തുടർന്ന് പൂക്കളത്തിൻ്റെ ഒരു ഭാഗത്ത് ചവിട്ടിയത് ചോദ്യംചെയ്തപ്പോൾ പൂർണ്ണമായും അതിന് മുകളിൽ കയറി നിന്നു. ബൈലോപ്രകാരം കോമൺ ഏരിയയിൽ പൂക്കളമിടാൻ പാടില്ലെന്നടക്കമാണ് യുവതി വാദിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് യുവതിക്കുനേരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ആചാരങ്ങളെയും വിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും ബഹുമാനിക്കാൻ പഠിക്കണമെന്നാണ് വിമർശനങ്ങൾ പലതും ചൂണ്ടിക്കാട്ടുന്നത്.
േ