കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് മുഖ്യമന്ത്രി അതിഷി
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. കെജ്‌രിവാൾ ഇരുന്ന മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. കെജ്‌രിവാളിന്റെ മടങ്ങി വരവിന് വേണ്ടി കസേര ഒഴിച്ചിടുകയാണെന്നും അതിഷി പറഞ്ഞു. കെജ്‌രിവാൾ മടങ്ങി വരുന്നത് വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞ് കിടക്കും. ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ ഭരിച്ചതുപോലെ അടുത്ത നാലര മാസം സർക്കാരിനെ മുന്നോട്ടു കൊണ്ട് പോകുമെന്നും അതിഷി പറഞ്ഞു.
വിദ്യാഭ്യാസം, ധനം, പൊതുമരാമത്ത് ഉൾപ്പെടെ 13 വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ളത്. മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അതിഷി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതിഷിക്ക് പുറമെ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോപാൽ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സുൽത്താൻപൂർ മജ്റയിൽ നിന്നുള്ള എംഎൽഎ മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.
ADSDFSVDFSF