മിസ് യൂനിവേഴ്സ് 2024 മൽസരത്തിൽ റിയ സിൻഹ ഇന്ത്യയെ പ്രതിനിധീകരിക്കും
രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മിസ് യുനിവേഴ്സ് ഇന്ത്യ 2024ന്‍റെ ഗ്രാൻഡ് ഫിനാലെയിൽ ഗുജറാത്ത് സ്വദേശിയായ 18കാരി റിയ സിൻഹ കിരീടം ചൂടി. ഈ വർഷം അവസാനം മെക്സിക്കോയിൽ നടക്കുന്ന മിസ് യൂനിവേഴ്സ് 2024 മൽസരത്തിൽ റിയ സിൻഹ ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രഞ്ജൽ പ്രിയ ഫസ്റ്റ് റണ്ണറപ്പും ഛവി വെർഗ് സെക്കൻഡ് റണ്ണറപ്പും ആയി. സുസ്മിത റോയി, റൂപ്ഫുഷാനോ വിസോ എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നേടി. 51 മത്സരാർഥികളെ മറികടന്നാണ് റിയയുടെ തിളക്കമാർന്ന വിജയം. തിളക്കമാർന്ന വിജയത്തിന് ഏറെ ആഹ്ലാദമുണ്ടെന്ന് റിയ സിൻഹ പറഞ്ഞു.
നടിയും മിസ് യൂണിവേഴ്സ് ഇന്ത്യ 2015യുമായ ഉർവശി റൗതേലയാണ് വിജയിയെ പ്രഖ്യാപിച്ചത്. ഇന്ത്യ ഈ വർഷം വീണ്ടും മിസ് യൂണിവേഴ്സ് കിരീടം നേടുമെന്ന് ഉർവശി ആഗ്രഹം പ്രകടിപ്പിച്ചു. ഉർവശി റൗതേലയെ കൂടാതെ, നിഖിൽ ആനന്ദ്, വിയറ്റ്നാമീസ് താരം ആയ നുഗെയ്ൻ ക്യുൻ, ഫാഷൻ ഫൊട്ടോഗ്രാഫർ റയാൻ ഫെർണാണ്ടസ്, വ്യവസായി രാജീവ് ശ്രീവാസ്തവ എന്നിവരായിരുന്നു ജഡ്ജിങ് പാനലിൽ.
asdff