ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്: കനത്ത സുരക്ഷയില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷയിലാണ് 24 മണ്ഡലങ്ങള്‍ വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് കശ്മീരില്‍ വോട്ടെടുപ്പ് നടക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് നടക്കുന്നത്.
മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണല്‍ അടുത്ത മാസം എട്ടിന് നടക്കും. സെപ്റ്റംബര്‍ 25ന് രണ്ടാം ഘട്ട വോട്ടെടുപ്പും ഒക്ടോബര്‍ ഒന്നിന് മൂന്നാം ഘട്ട വോട്ടെടുപ്പും നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്.
കശ്മീര്‍ താഴ്‌വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്മീരിലെ കുല്‍ഗാം, പുല്‍വാമ, ഷോപിയാന്‍, അനന്ത് നാഗ് തുടങ്ങിയ ഇടങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.
നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ത്താണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. സൗത്ത് കശ്മീരില്‍ ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. എഞ്ചിനീയര്‍ റഷീദിന്റെ എഐപിയും ജമാത്തെ ഇസ്ലാമിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചത് ചില മണ്ഡലങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ എങ്ങുമെത്താതായതോടെ ആംആദ്മിപാര്‍ട്ടി എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്.
ht fjghghjjk,.mjk