അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു


അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ലഫ്.ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം അതിഷി ലഫ്.ഗവർണർക്കു മുന്നിൽ ഉന്നയിച്ചു.

കേജ്‍രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി. കൽകാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. മദ്യനയ അഴിമതിക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു ജയിൽമോചിതനായ കേജ്‌രിവാൾ അപ്രതീക്ഷിതമായാണ് രാജിപ്രഖ്യാപനം നടത്തിയത്.

article-image

sADFDFSDFSFS

You might also like

Most Viewed