ലോകമെമ്പാടുമുള്ള മലയാളികൾക്ക് തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ മലയാളത്തിലാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. "ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്‍റെ മഹത്തായ സംസ്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു'- പ്രധാനമന്ത്രി കുറിച്ചു.

നേരത്തെ, രാഷ്ട്രപതി ദ്രൗപദി മുർമുവും ഓണാശംസകൾ നേർന്നിരുന്നു. ‘സന്തോഷത്തിന്‍റെയും ആവേശത്തിന്‍റെയും ഈ ഉത്സവം വിളവെടുപ്പിന്‍റെ ആഘോഷമാണ്. കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും ആഘോഷംകൂടിയാണിത്. രാജ്യത്തെ അന്നമൂട്ടാൻ കഠിനാധ്വാനം നടത്തുന്ന കർഷകരോട് നന്ദിപറയാൻകൂടി ഓണം അവസരം നൽകുന്നു. എല്ലാ പൗരർക്കും, പ്രത്യേകിച്ച് കേരളത്തിൽ ജീവിക്കുന്ന എല്ലാ സഹോദരീസഹോദരന്മാർക്കും ഓണാശംസകൾ’ -രാഷ്ട്രപതി പറഞ്ഞു.

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed