വിവാഹമോചനം എന്റെ അറിവോ സമ്മതമോ ഇല്ലാതെ ; ജയം രവിയുടെ ഭാര്യ ആർതി രവി


വിവാഹമോചനത്തെക്കുറിച്ചുള്ള പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് വെളിപ്പെടുത്തിയതെന്നും നടൻ ജയം രവിയുടെ ഭാര്യ ആർതി രവി. രവിയുമായി മനസു തുറക്കാൻ ഞാൻ കുറെ കാലങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് അതിനുള്ള അവസരം ലഭിച്ചില്ലെന്നും ആർതി പറയുന്നു. വിവാഹനമോചനത്തെക്കുറിച്ചുള്ള അറിയിപ്പ് തന്നെപ്പോലെ മക്കളെയും ഞെട്ടിച്ചിട്ടുണ്ട്. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്. ഇനി എന്റെ പ്രഥമ പരിഗണന കുട്ടികൾക്ക് ആയിരിക്കും. അവരുമായി മുന്നോട്ട് പോകും- ആർതി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം തമിഴിലും ഇംഗ്ലീഷിലുമായി പങ്കുവച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാർത്ത പുറത്തുവിട്ടത്. ഏറെ പ്രയാസകരമായ ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും സ്നേഹത്തിനും പരിഗണനയ്ക്കും നന്ദിയെന്നും ജയം രവി കുറിപ്പിൽ വ്യക്തമാക്കി.

article-image

വിവാഹമോചനം എന്റെ അറിവോ സമ്മതമോ ഇല്ലാതെ ; ജയം രവിയുടെ ഭാര്യ ആർതി രവി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed