സ്വയം ദൈവമായി എന്ന് പ്രഖ്യാപിക്കരുത്, തീരുമാനിക്കേണ്ടത് ജനങ്ങൾ ; മോദിക്കെതിരെ മോഹൻ ഭഗവത്


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അജൈവ മനുഷ്യൻ’ പരാമർശത്തിനെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. “നാം ദൈവമാകണോ വേണ്ടയോ എന്ന് ആളുകൾ തീരുമാനിക്കും, സ്വയം ദൈവമായി എന്ന് പ്രഖ്യാപിക്കരുത്” എന്ന് മോഹൻ ഭഗവത് പൂനെയിൽ നടന്ന ശങ്കർ ദിനകർ കെയ്‌നിൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്ന ചടങ്ങിൽ പറഞ്ഞു. മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

”നിങ്ങളിൽ ദൈവമുണ്ടോയെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ദേശീയതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. ദേശസ്‌നേഹം ആളുകളിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരു രാജ്യമെന്ന രീതിയിൽ നമ്മൾ ഒന്നാണെന്ന ബോധമാണ് ആളുകളിൽ ഉണ്ടാകേണ്ടത്. ദേശീയ നേതാക്കളിൽനിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് നമ്മൾ പ്രവർത്തിക്കേണ്ടത്,” മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് തന്റെ ജന്മം ദൈവികമാണെു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. തന്റെ അമ്മയുടെ മരണത്തിനുശേഷമാണ്, തന്റെ ജന്മം ജൈവികമായ ഒന്നല്ല, ദൈവികമായതാണെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്ന സമയത്ത് താൻ ജൈവികമായി ജനിച്ച ഒരാളാണെന്ന തോന്നലുണ്ടായിരുന്നു. എന്നാൽ അമ്മ മരിച്ചതോടെ അതില്ലാതായെന്നായിരുന്നു മോദിയുടെ വിശദീകരണം.

article-image

sdfbgfg

You might also like

Most Viewed