തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിക്കു പോലും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്ന് ഗവർണർ


തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിക്കു പോലും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്ന് ഗവർണർ ആർഎൻ രവി. നിലവാരമില്ലാത്ത വിദ്യാഭ്യാസം നൽകി വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുകയാണ്. സർക്കാർ സ്‌കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും സർക്കാർ സ്കൂളുകളിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്നും ഗവർണർ ആരോപിച്ചു. സ്റ്റേറ്റ് സിലബസ് നിലവാരമില്ലാത്തതും കുട്ടികളെ പിന്നോട്ട് വലിക്കുന്നതാണെന്നും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ വിമർശനം.

സർക്കാർ സ്കൂളുകളിലെ പഠനനിലവാരത്തകർച്ച രാജ്യത്തെയും സംസ്ഥാനത്തെയും ഒരുപോലെ അഫകടത്തിലാക്കും. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിക്കു പോലും രണ്ടടക്കം ചേർത്തു പറയാനാകുന്നില്ല. 40 ശതമാനം കുട്ടികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാൻ അറിയില്ല. സംസ്ഥാനത്തെ അധ്യാപന നിലവാരം ദേശീയ ശരാശരിയിലും താഴെയാണ്. വെറുതെ ഒരു നിയന്ത്രണവും മാനദണ്ഡങ്ങളുമില്ലാതെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകി ചെറുപ്പക്കാരെ തൊഴിലില്ലാത്ത ഉപയോഗശൂന്യരാക്കുകയാണ് ചെയ്യുന്നത്. സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം നിലവാരത്തകർച്ച കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.

article-image

fhgfgfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed