തീവ്രവാദം പൂർണമായി ഉന്മൂലനം ചെയ്യും’; ജമ്മു കശ്മീരിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ജമ്മു കാശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആർട്ടിക്കിൾ 370 ചരിത്രമാണ്, അതൊരിക്കലും തിരിച്ചു വരില്ലെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക.
ജമ്മു കാശ്മീരിൽ ബിജെപി അധികാരത്തിലെത്തിയാൽ മാ സമ്മാൻ യോജന’ പ്രകാരം എല്ലാ കുടുംബത്തിലെയും മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18,000 രൂപ നൽകുമെന്ന് പ്രകടനപത്രികയിൽ സൂചിപ്പിക്കുന്നു. ഉജ്ജ്വല പദ്ധതി പ്രകാരം പ്രതിവർഷം രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകും. പ്രഗതി ശിക്ഷാ യോജനയ്ക്ക് കീഴിൽ കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 3,000 രൂപ യാത്രാ അലവൻസായി നൽകും. ജമ്മു കശ്മീരിൽ തീവ്രവാദം പൂർണമായി ഉന്മൂലനം ചെയ്യുമെന്നും പത്രികയിൽ സൂചിപ്പിക്കുന്നുണ്ട്.
eqwFDESFDSADEFSADWES