തിരഞ്ഞെടുപ്പിൽ സീറ്റ് നല്‍കിയില്ല ; ഹരിയാനയിൽ പൊട്ടി കരഞ്ഞ് ബിജെപി മുൻ എംഎൽഎ


ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതില്‍ പൊട്ടി കരഞ്ഞ് ബിജെപി മുന്‍ എംഎൽഎ. തോഷം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയായിരുന്ന ശശിരഞ്ജൻ പർമറാണ് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടയിൽ പൊട്ടിക്കരഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. ഇക്കാര്യം മണ്ഡലത്തിലുളളവർക്ക് താൻ ഉറപ്പുനൽകിയിരുന്നുവെന്നും ശശി രഞ്ജൻ പർമർ പറ‍ഞ്ഞു. പാർട്ടി നടപടി വിഷമമുണ്ടാക്കിയെന്നും മുൻ എംഎൽഎ കൂട്ടിച്ചേർത്തു.

90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. ഇതിന് മുന്നോടിയായി ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പഴയ നേതാക്കളെ മാറ്റി നിർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയിരിക്കുകയാണ് ബിജെപി. തോഷം നിയമസഭാ മണ്ഡലത്തിൽ നിന്നും ശശി രഞ്ജൻ പർമറിന് പകരം കിരൺ ചൗധരിയുടെ മകൾ ശ്രുതി ചൗധരിയെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിരൺ ചൗധരിക്ക് എതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്നു ശശിരഞ്ജൻ. അന്ന് കനത്ത പരാജയമാണ് ശശിരഞ്ജൻ നേരിടേണ്ടി വന്നത്. അന്ന് കിരൺ ചൗധരിക്ക് 72,699 വോട്ടുകൾ ലഭിച്ചപ്പോൾ ശശിരഞ്ജൻ പർമറിന് 54,640 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ പിന്നീട് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കിരൺ ചൗധരിയും മകളായ ശ്രുതി ചൗധരിയും ഒരുമിച്ചാണ് ബിജെപിയിൽ ചേർന്നത്. ശ്രുതിക്ക് ഭിവാനി മഹേന്ദ്രഗഢ് ലോക്സഭാ സീറ്റ് നൽകാത്തതിൽ അതൃപ്തിയിലാണ് ഇരുവരും കോൺഗ്രസ് വിട്ടത്.

article-image

CADSDFSDEFWSÅÎŒ∑S

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed