ഡോക്ടർമാരുടെ സമരം: ബംഗാളിൽ ചികിത്സ കിട്ടാതെ ഏഴു മരണം


പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടർന്ന് ആഗസ്റ്റ് 9ന് ആരംഭിച്ച പ്രക്ഷോഭം മൂലം സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ നവജാത ശിശു ഉൾപ്പെടെ ഏഴു പേർ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പുറത്തുവിട്ടു. 26 സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലായി ഷെഡ്യൂൾ ചെയ്ത 5,000 ശസ്ത്രക്രിയകളെങ്കിലും റദ്ദാക്കിയതായും അധികൃതർ പറഞ്ഞു.

സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രതിദിനം ശരാശരി 400 ഓപ്പറേഷൻ ശസ്ത്രക്രിയകൾ നടന്നിരുന്നുവെന്നും സമരം ആരംഭിച്ചതിന് ശേഷം ഇത് 100ൽ താഴെയായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആഗസ്റ്റ് 9 മുതൽ ബംഗാളിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഒ.പികളിൽ ഏഴുലക്ഷത്തോളം രോഗികൾക്ക് പരിശോധനയോ ചികിത്സയോ നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

 

article-image

dadsfadsfeswadq

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed