കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: ഓഗസ്റ്റ് 24ന് മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയുടെ ബന്ദ്


മഹാരാഷ്ട്രയിൽ നാല് വയസുകാരായ രണ്ട് പെൺകുട്ടികളെ സ്കൂൾ ജീവനക്കാരൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഓഗസ്റ്റ് 24ന് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്ത് മഹാ വികാസ് അഘാഡി (എംവിഎ). എംവിഎയുടെ ഭാഗമായ എല്ലാ പാർട്ടികളും ബന്ദിൽ പങ്കെടുക്കും. ലൈംഗികാതിക്രമ കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നും കുട്ടികൾക്ക് നീതി നടപ്പാക്കണമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഒരു വശത്ത് മുഖ്യമന്ത്രി ലഡ്‌കി ബഹിൻ പദ്ധതി സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെങ്കിലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യമിട്ട് സ്ത്രീപീഡന കേസുകളിൽ രാഷ്ട്രീയം കളിക്കുകയാണെന്നും താക്കറെ പറഞ്ഞു. കേസിലെ പ്രതിയായ ശുചീകരണ തൊഴിലാളിക്ക് വേണ്ടി വാദിക്കില്ലെന്ന് കല്യാൺ ബാർ അസോസിയേഷൻ വ്യക്തമാക്കി.

സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് വേഗത്തിലാക്കാനും ബലാത്സംഗശ്രമം ഉൾപ്പെടുത്താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർദേശം നൽകി. അന്വേഷണം കാര്യക്ഷമമാക്കാൻ ആരതി സിങിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചോദ്യം ചെയ്തു.

ആഗസ്റ്റ് 17 നാണ് മൂന്നും നാലും വയസ്സുള്ള പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെ സ്ഥാപനത്തിലെ തൂപ്പുകാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നത്.

article-image

saasdassdzasas

You might also like

Most Viewed