തന്റെ പ്രാവ് മാത്രം പറന്നില്ല ; ഛത്തീസ്ഗഡിൽ ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങി എസ്പി


സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ പ്രാവ് പറക്കാതിരുന്നതിന് പിന്നാലെ ജീവനക്കാർക്കെതിരെ പരാതിയുമായി എസ്പി. ഛത്തീസ്ഗഡിലെ മുൻഗേലിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടിയുക്കണമെന്നാവശ്യപ്പെട്ട് എസ് പി രംഗത്തെത്തിയത്. സംഭവത്തിൽ എസ് പി ജില്ലാ കളക്ടർക്ക് കത്തയിച്ചിട്ടുണ്ട്.

"സ്വാതന്ത്ര്യദിനം പോലെ ഒരു പ്രധാന ദേശീയ ഉത്സവ വേളയിൽ പ്രാവ് നിലത്തുവീണ സംഭവം സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു. പ്രധാനപ്പെട്ട പരിപാടിയിൽ പറക്കാൻ രോഗിയായ പ്രാവിനെ കൊണ്ടുവന്നതാണ് ഇതിന് കാരണം. ചടങ്ങിലെ മുഖ്യാതിഥിയുടെയും ബഹുമാനപ്പെട്ട എംഎൽഎയുടെയും കൈയിൽ വെച്ചായിരുന്നു അത് സംഭവിച്ചതെങ്കിൽ സ്ഥിതി കൂടുതൽ അരോചകമാകുമായിരുന്നു. സംഭവം ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാത്തതിൻ്റെ ഫലമാണ്', എസ് പി ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ കുറിച്ചു.

article-image

ewrrewerwew

You might also like

Most Viewed