പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്തു: അഞ്ച് പേർ പിടിയിൽ


ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേർ അറസ്റ്റിൽ. ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.

ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ പെൺകുട്ടിയെ ശിശുക്ഷേമ സമിതി ഇടപെട്ടു പെൺകുട്ടികളെ സംരക്ഷിക്കുന്ന ബാൽ നികേതനിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ കൗൺസലിങ്ങിലാണ് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന വിവരം പുറത്തുവന്നത്. തുടർന്നു ശിശുക്ഷേമ സമിതി അംഗം പ്രതിഭ ജോഷി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുപിയിലെ മൊറാദാബാദ് സ്വദേശിയായ പെൺകുട്ടി വീടുവിട്ടു പോയതാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു. പെൺകുട്ടി മൊറാദാബാദിൽ നിന്ന് ഡൽഹിയിലെത്തുകയും തുടർന്ന് ബസിൽ ഡെറാഡൂണിലേക്ക് പോകുകയായിരുന്നു.

article-image

GHYJGH

You might also like

Most Viewed