ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ സെപ്റ്റംബർ 18ന് ഒന്നാംഘട്ടം, സെപ്റ്റംബർ 25ന് രണ്ടാംഘട്ടം, ഒക്ടോബർ ഒന്നിന് മൂന്നാംഘട്ടം എന്നിങ്ങനെയാണ് തീയതികൾ. ഹരിയാനായിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ ഒന്നിന്. രണ്ടു സംസ്ഥാനങ്ങളിലും ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും പ്രഖ്യാപിച്ചില്ല. കേരളത്തിലെ ഉപതെരഞ്ഞെടുപ്പും ഉടനുണ്ടാകില്ല. പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും കമീഷൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പും വൈകും.
ഹരിയാന സർക്കാറിന്‍റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കും. ഹരിയാനയിൽ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽ നവംബർ 26നാണ് സർക്കാറിന്‍റെ കാലാവധി അവസാനിക്കുന്നത്. 10 വർഷത്തിനുശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. സംസ്ഥാനത്ത് 90 മണ്ഡലങ്ങളാണുള്ളത്. സെപ്റ്റംബറിന് മുമ്പ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കശ്മീരിൽ സേനാവിന്യാസം കൂടുതൽ വേണ്ടതിനാലാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്.
്േെി്േി