യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; സി.ബി.ഐക്ക് വിട്ട് കൊൽക്കത്ത ഹൈകോടതി


പശ്ചിമബംഗാളിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട് കൊൽക്കത്ത ഹൈകോടതി. കൊൽക്കത്തയിലെ ആർ.ജി മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി ട്രെയിനി ഡോക്ടറാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് കേസ് സി.ബി.ഐക്ക് വിട്ടത്. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികളിലാണ് തീർപ്പുണ്ടായിരിക്കുന്നത്.

കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും കാലം കഴിഞ്ഞിട്ടും അേന്വഷണത്തിൽ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അന്വേഷണം വഴിതെറ്റുമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഭയപ്പെടുന്നതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

article-image

asfafsaswdeadswa

You might also like

Most Viewed