മാധവി ബുച്ചിന്റെ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണം ; ഹിൻഡൻബർഗ്


മാധവി ബുച്ചിന്റെയും ഭർത്താവിന്റെയും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ഹിൻഡൻബർഗ്. സിംഗപ്പൂരും ഇന്ത്യയും ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനങ്ങളുടെ അടക്കം വിവരങ്ങൾ പുറത്തുവിടുമോ എന്നാണ് ചോദ്യം. സെബി അധ്യക്ഷ സുതാര്യമായ പൊതു അന്വേഷണത്തെ നേരിടാൻ തയ്യാറാകുമോ എന്നും ഹിൻഡൻബർഗ് ചോദിച്ചു.

ഹിൻഡൻബർഗ് റിപ്പോർട്ട് ശേഷമുള്ള ആദ്യ വ്യാപാര ദിനം തുടക്കം തിരിച്ചടിയേറ്റ് അദാനി എൻ്റെർപ്രൈസസ്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനിയുടെ ഓഹരികൾ എല്ലാം നഷ്ടത്തിലാണ്. അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളി സെബി രംഗത്ത് വന്നിരുന്നു. അദാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചെന്നാണ് വിശദീകരണം.

article-image

swggfeterwseweqw

You might also like

Most Viewed