ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു; സുരക്ഷ ശക്തം
ജമ്മുവിൽ വീണ്ടും ഭീകരാക്രമണം. കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഇന്ന് പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
സംഭവത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കി. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം അനന്ത്നാഗില്‍ ഭീകരരുടെ വെടിവയ്പ്പില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പ്രദേശവാസി മരിച്ചു. അനന്ത്നാഗില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ രണ്ട് കരസേനാംഗങ്ങള്‍ വീരമൃത്യു വരിക്കുകയും നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അനന്ത്നാഗിലെ കോക്കര്‍നാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികര്‍ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
asADSWADSDS