കെജ്‌രിവാള്‍ ജയിലില്‍ തുടരും ; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ദില്ലി മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ കെജ്‌രിവാള്‍ ജയിലില്‍ തുടരും.
സിബിഐക്ക് അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ല. ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ വാദം. ജൂണ്‍ 20നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ അറസ്റ്റ്.
dszddsdsdfssvg