മാൻഹോളിൽ വീണ് 4 വയസുകാരന് ദാരുണാന്ത്യം


മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിയിൽ കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്. ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശരിയായ വിധത്തിൽ അടപ്പ് കൊണ്ട് മൂടാത്ത മാൻഹോളാണ് അപകടത്തിന് കരണമാക്കിയത്. വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമർ ശൈഖ്. തിരികെ വരാൻ വൈകിയതിൽ വീട്ടുകാർ അന്വേഷിക്കാൻ തുടങ്ങി. കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴാണ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചത്.

ഇതിലാണ് കുട്ടി മാൻഹോളിലേക്ക് വീഴുന്ന ദൃശ്യങ്ങളുള്ളത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടി മാൻഹോളിന് മുകളിലൂടെ നടക്കാൻ ശ്രമിക്കവെ കാൽവഴുതി വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

article-image

asdfdsfddsds

You might also like

Most Viewed