കേരളത്തിനും ബംഗാളിനും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി ധനസഹായം നൽകണം; നിർമ്മല സീതാരാമന് ടിഎംസി എംപി കത്തയച്ചു


കേരളത്തേയും പശ്ചിമ ബംഗാളിനെയും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി ധനസഹായം നൽകണമെന്ന് തൃണമൂൽ കോൺഗ്രസ് എം പി സാകേത് ഗോകലെ നിർമല സീതാരാമന് കത്തയച്ചു. മാധ്യമങ്ങളിൽ കാണുന്നതിലും വലുതാണ് വയനാട്ടിലെ ദുരന്തത്തിൻ്റെ വ്യാപ്തിയെന്നും പുനരധിവാസം വലിയ വെല്ലുവിളിയാണെന്നും കത്തിൽ പറയുന്നു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം വിവരം പങ്കുവെച്ചത്.

ബംഗാളിനെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചു. ബംഗാളിലും ജനങ്ങളെ പുനരധിവസിപ്പിക്കണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമായതിനാൽ ഫണ്ടുകൾ തടഞ്ഞു വെക്കുന്നത് ലജ്ജാകരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം മോദിയുടെ കീശയില്‍ നിന്ന് വരുന്നതല്ലെന്നും ഇന്ത്യയിലെ ജനങ്ങളുടെ ടാക്‌സാണെന്നും സാകേത് ഗോകലെ കത്തിൽ പരാമർശിച്ചു. കേരളത്തിലെ വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ തങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തു സൂചിപ്പിക്കുന്നു.

article-image

asffdsdffgfgfg

You might also like

Most Viewed