വീടിന്‍റെ ഗേറ്റ് മറിഞ്ഞുവീണ് മൂന്ന് വയസുകാരി മരിച്ചു
വീടിന്‍റെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് മറിഞ്ഞുവീണുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. ഗിരിജ ഗണേഷ് ഷിൻഡേ എന്ന കുട്ടിയാണ് മരിച്ചത്. പൂനെ പിംപ്രി ചിഞ്ച് വാഡിലാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കുട്ടി സൈക്കിൾ വീടിന്‍റെ മുറ്റത്തേക്ക് കയറ്റിവെച്ച ശേഷം ഗേറ്റ് അടയ്ക്കുകയായിരുന്നു. ഇതിനിടെ മറിഞ്ഞുവീണ ഗേറ്റ് റോഡിലൂടെ വന്ന മൂന്ന് വയസുകാരിയുടെ ദേഹത്തേക്ക് പതിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ കുട്ടി മരിച്ചു.
desfrgffg