ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള കർമപദ്ധതിക്ക് ഇന്ത്യയും വിയറ്റ്നാമും രൂപം നൽകി
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള കർമപദ്ധതിക്ക് ഇന്ത്യയും വിയറ്റ്നാമും രൂപം നൽകി. ഇന്ത്യ സന്ദർശിക്കുന്ന വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻഹ് ചിൻഹും നരേന്ദ്ര മോദിയും തമ്മിലുള്ള കുടിക്കാഴ്ചയിലാണ് സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തത്.
വികസനത്തെയാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും അതിർത്തി വികസിപ്പിക്കുന്നതിനെയല്ലെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. വിയറ്റ്നാമിന്റെ സമുദ്രസുരക്ഷ ശക്തിപ്പെടുത്താൻ ഇന്ത്യ 300 ദശലക്ഷം ഡോളർ നൽകും.
gjgj