ജമ്മു കാഷ്മീരിലെ ആക്രിക്കടയിൽ സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലെ സൊപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിൽ ഉണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ലോറിയിൽനിന്ന് ചിലർ ആക്രിസാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടുപേർ സംഭവസ്ഥലത്തുവച്ചും മറ്റു രണ്ടു പേർ പിന്നീടുമാണ് മരിച്ചത്.
ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
്ിു്ു