അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെ മോദി രാജ്യത്തെ ജനങ്ങളെ കുരുക്കുന്നു ; രാഹുൽ ഗാന്ധി

ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി.'അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെ രാജ്യത്തെ ജനങ്ങളെ കുരുക്കുകയാണ്. അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്. അവർ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും, യുവാക്കൾ, സ്ത്രീകൾ, കർഷകർ എല്ലാം ആ ചക്രവ്യൂഹത്തിൽ പിടയുകയാണ്.' പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രി പദം സ്വപ്നം കാണാൻ കഴിയുകയുള്ളൂ എന്നും മോദിയെ വിമർശിച്ച് രാഹുൽ പറഞ്ഞു. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള കേന്ദ്രബജറ്റിനെയും രാഹുൽ കടന്നാക്രമിച്ചു. ചോദ്യ പേപ്പർ ചോർച്ചയെ കുറിച്ച് ബജറ്റ് വേളയിൽ ഒരക്ഷരം സംസാരിച്ചില്ല, അഗ്നി വീറുകൾക്ക് ബജറ്റിൽ ഒരു രൂപ പോലും നീക്കി വെച്ചില്ലെന്നും രാഹുൽ പറഞ്ഞു.
EQWEFRSWEWRQQW