സുരക്ഷാ ഭീഷണിയുള്ള പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ നിർദ്ദേശം


ഉയര്‍ന്ന സുരക്ഷാ ഭീഷണിയുള്ള പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ നിർദ്ദേശം. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ കൈമാറി. തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോ തുടങ്ങിയ പൊതുപരിപാടികളില്‍ സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത്.

കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ മൂന്ന് പ്രധാന മേഖലകളില്‍ സുരക്ഷ മെച്ചപ്പെടുത്തണമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശാരീരിക സുരക്ഷാ നടപടികള്‍, സാങ്കേതിക നിരീക്ഷണം, വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ സൈനിക ഡ്രില്ലുകള്‍ എന്നിവയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി

article-image

ോോി്ിു്ി്ി

You might also like

Most Viewed